KeralaLatest NewsNews

എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്കു കാരണം : പി.സി ചാക്കോ

കേരളത്തിലെ ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വം പല കാര്യത്തിലും ഉത്തരംമുട്ടി നില്‍ക്കുകയാണെന്നും പി.സി ചാക്കോ പറഞ്ഞു

കോഴിക്കോട് : ദേശീയ നേതൃത്വത്തിലുള്ള എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്കു കാരണമെന്ന് പി.സി ചാക്കോ. പ്രതിപക്ഷ നേതാവിന്റെ ഇരട്ടവോട്ട് വിവാദം ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്. കേരളത്തിലെ ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വം പല കാര്യത്തിലും ഉത്തരംമുട്ടി നില്‍ക്കുകയാണെന്നും പി.സി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രവൃത്തിയില്‍ മനംനൊന്ത് ഇനിയും നിരവധി പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്കു വരും. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു പോയതിനേക്കള്‍ പത്തിരിട്ടി ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments


Back to top button