27 March Saturday

ഡിഎംകെ ഹിന്ദുവിരുദ്ധമെന്ന പ്രചാരണം തള്ളി സ്റ്റാലിൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 27, 2021


ചെന്നെെ
ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നവരാണ് ഡിഎംകെയെന്നും ആരുടെയും വിശ്വാസത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും  പ്രസിഡന്റ് എം കെ സ്റ്റാലിൻ. ഡിഎംകെ അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് പാർടി ഹിന്ദുവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. പല ചടങ്ങുകളിലും കുങ്കുമവും ഭസ്മവും നൽകുമ്പോൾ സ്റ്റാലിൻ നിഷേധിച്ചിരുന്നതായി എഐഎഡിഎംകെ നേതാവായ മുഖ്യമന്ത്രി കെ പളനിസ്വാമി ആരോപിച്ചതിന് പിന്നാലെയാണ് പ്രതികരണം. തമിഴ്നാട്ടിലെ ജനങ്ങൾ രാഷ്ട്രീയവും ആത്മീയതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരാണെന്ന് വർഗീയത പടർത്താൻ ആഗ്രഹിക്കുന്നവർ മനസ്സിലാക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top