CricketLatest NewsNewsSports

കുൽദീപിന് നാണക്കേടിന്റെ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ നാണക്കേടിന്റെ റെക്കോർഡുമായി കുൽദീപ് യാദവ്. ഒരു ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ വിട്ടുകൊടുത്ത ഇന്ത്യൻ ബൗളറെന്ന നാണക്കേടിലായി കുൽദീപ്. ബംഗളൂരുവിൽ 2013 ഓസ്‌ട്രേലിയയോട് ഏഴ് സിക്സുകൾ വഴങ്ങിയ പേസർ വിനയ് കുമാറിന്റെ പേരിലായിരുന്നു മുമ്പ് നാണക്കേടിന്റെ ഈ റെക്കോർഡ്. കുൽദീപിനെതിരെ ഇംഗ്ലണ്ട് നേടിയ എട്ട് സിക്സുകളിൽ നാലും ബെൻ സ്റ്റോക്കിന്റെ വകയായിരുന്നു.

ആദ്യ ഏകദിനത്തിൽ അടിവാങ്ങിയിട്ടും രണ്ടാം മത്സരത്തിൽ കുൽദീപിന് അവസാനം നൽകുകയായിരിന്നു ക്യാപ്റ്റൻ വിരാട് കോഹ്ലി. രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 6 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു. 6.3 ഓവർ ബാക്കി നിൽക്കെ ലക്ഷ്യമായ 337 റൺസ് ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നത്. ഓപ്പണർമാരായ ജേസൺ റോയിയും ജോണി ബെയർ‌സ്റ്റോ നൽകിയ മികച്ച തുടക്കം ബെൻ സ്റ്റോക്ക് മുതലെടുക്കുകയായിരുന്നു

Related Articles

Post Your Comments


Back to top button