Latest NewsNewsIndia

ലൈംഗിക പീഡനാരോപണം; മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദനെ കോടതി കുറ്റവിമുക്തനാക്കി

ലൈംഗിക പീഡനമാരോപിച്ച് കേസ്സെടുത്ത മുൻ കേന്ദ്രമന്ത്രി സ്വാമിചിന്മായാനന്ദനെ കോടതി കുറ്റവിമുക്തനാക്കി. വിചാരണതടവുകാരനായി കഴിഞ്ഞ ചിന്മയാനന്ദനെ ലക്‌നൗ കോടതി സ്‌പെഷ്യൽ ജഡ്ജ് പവൻ കുമാർ റായ് ആണ് കുറ്റവിമുക്തനാക്കിയത്. നിയമവിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് സ്വാമി ചിന്മയാനന്ദനെതിരെ പോലീസ് കേസ്സെടുത്തത്. ചില വീഡിയോ ദൃശ്യങ്ങൾ പെൺകുട്ടി തെളിവായി നൽകിയിരുന്നെങ്കിലും കോടതി അവയുടെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചു.

സ്വാമി ചിന്മയാനന്ദൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് 2019 ലാണ് പെൺകുട്ടി പരാതി നൽകിയത്. പരാതിയിന്മേൽ കൃത്യമായ തെളിവ് സമർപ്പിക്കാൻ പ്രോസിക്യൂഷനും പോലീസിനും സാധിച്ചില്ലെന്ന് കാണിച്ചാണ് കോടതി ചിന്മയാനന്ദനെ വെറുതെ വിട്ടത്. അതേസമയം,തന്നെ ബ്ലാക് മെയിൽ ചെയ്ത് പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നും യുവതിക്ക് പിന്നിൽ നിരവധി വ്യക്തികളുണ്ടെന്നും സ്വാമി ചിന്മയാനന്ദൻ എതിർവാദം ഉയർത്തിയിരുന്നു.

സ്വാമി ചിന്മയാനന്ദൻ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ സ്വാമി സുഖ്‌ദേവാനന്ദ് കോളേജിന്റെ മാനേജ്‌മെന്റ് കമ്മറ്റി അദ്ധ്യക്ഷനായിരിക്കേയാണ്, അതേ കോളേജിൽ പഠിക്കുന്ന വിദ്യാർ്ത്ഥിനി പീഡന പരാതി നൽകിയത്.

Related Articles

Post Your Comments


Back to top button