കോട്ടയം> നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ അനില്‍കുമാറിന്‍റെ വിജയത്തിനായി മുന്‍കാല എസ്എഫ്ഐ പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘നൊസ്റ്റാള്‍ജിയ’ ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍ ശനിയാഴ്‌ച ചേരും. ഇന്ത്യന്‍ സമയം രാത്രി 8ന് ചേരുന്ന കണ്‍വന്‍ഷനില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോട്ടയത്തെ മുന്‍കാല എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒത്തുചേരും.
എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ ആര്‍ സിന്ധു, ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ തുടങ്ങിയവര്‍ സംസാരിക്കും.
സൂം മീറ്റിലാണ് കണ്‍വന്‍ഷന്‍. ഐഡി: 82651286004. പാസ്സ്‌വേര്‍ഡ്:12345.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..