KeralaNattuvarthaLatest NewsNews

‘ആ കിണര്‍ അവിടെയുണ്ട്, ഞാനും ഇവിടെയുണ്ട്, പക്ഷേ ഇറങ്ങിയ ആളില്ല’; നികേഷിനെ ട്രോളി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം.ഷാജി

കിണറ്റിലിറങ്ങാതെ തന്നെ ഇത്തവണ അഴീക്കോട് മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജി. ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ താനില്ലെന്നും ജയിക്കും അതാണ് തനിക്ക് പറയാനുള്ളതെന്നും, അതിന് കിണറ്റിലിറങ്ങേണ്ട ആവശ്യമില്ലെന്നും കെ.എം ഷാജി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മാധ്യമപ്രവര്‍ത്തകനുമായ എം.വി നികേഷ് കുമാര്‍ കിണറ്റിലിറങ്ങി പ്രചാരണത്തില്‍ ഏര്‍പ്പെട്ടത് ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നികേഷ് അവതരിപ്പിച്ചിരുന്ന ‘ഗുഡ്മോര്‍ണിങ് അഴീക്കോട്’ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സ്ഥാനാര്‍ഥി അഴീക്കോട് പാലോട്ട് വയലിലെ ഒരു വീടിന് സമീപമുള്ള കിണറ്റിലിറങ്ങിയത്.

ശുദ്ധജല പ്രശ്നത്തില്‍ നിലവിലെ എം.എല്‍.എ യാതൊരു നടപടിയുമെടുക്കാതിരുന്നതിനെ വിമര്‍ശിച്ചായിരുന്നു നികേഷിന്റെ വിഡിയോ. ഇതിനെ പരിഹസിച്ചാണ് നിലവിലെ സിറ്റിങ് എം.എല്‍.എ കെ.എം ഷാജി ഇത്തവണയും രംഗത്തുവന്നത്.

Related Articles

Post Your Comments


Back to top button