CricketLatest NewsNewsFootballSports

പന്തിന്റെ ട്വീറ്റിന് ലിവർപൂളിന്റെ റീട്വീറ്റ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിന് പിന്നാലെ റിഷഭ് പന്തിന്റെ ട്വീറ്റിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ കമന്റ്. ടീം അംഗങ്ങൾ ഒരുമിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ റിഷഭ് പന്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. വിരാട് കോഹ്ലി ഉൽപ്പെടെയുള്ള ഇന്ത്യൻ താരങ്ങളുടെ ഫോട്ടോയിൽ ലിവർപൂളിന്റെ കണ്ണുകൾ ഉടക്കിയത് യുവതാരം റിഷഭ് പന്തിലേക്കായിരുന്നു.

സഹതാരങ്ങൾക്കൊപ്പം ലിവർപൂളിന്റെ ജേഴ്‌സി ധരിച്ചിരിക്കുന്ന പന്തിലേക്കാണ് ലിവർപൂളിന്റെ കണ്ണുകൾ ഉടക്കിയത്. ഇതോടെ പ്രതികരണവുമായി ലിവർപൂളെത്തി. ആ ഷർട്ട് ഇഷ്ടപ്പെടുന്നു എന്നായിരുന്നു പന്തിന്റെ ട്വീറ്റിന് ലിവർപൂൾ റീട്വീറ്റ് ചെയ്തത്. ആദ്യ ഏകദിനത്തിൽ പന്തിന് അവസരം ലഭിച്ചിരുന്നില്ല. ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ പന്തിനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ.

Related Articles

Post Your Comments


Back to top button