കൊളംബോ
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ നാവികസേന അഞ്ച് ഇന്ത്യൻ മത്സ്യബന്ധന യാനം പിടിച്ചെടുത്തു. 54 തൊഴിലാളികളെ അറസ്‌റ്റ് ചെയ്തു.
ജാഫ്‌നയിലെ കോവിലൻ തീരത്തിന് മൂന്ന് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് 14 തൊഴിലാളികളടങ്ങിയ വലിയ യാനം പിടിച്ചെടുത്തത്. പെസലൈയിൽനിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെനിന്നും ഇരണൈ ദ്വീപിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെനിന്നും രണ്ട് യാനം പിടികൂടി.
ഇവയിൽ 20 പേരുണ്ടായിരുന്നു. മുല്ലൈ ദ്വീപിന് സമീപത്തുനിന്നാണ് 20 പേരുണ്ടായിരുന്ന മറ്റ് രണ്ട് യാനം പിടികൂടിയത്.
യാനങ്ങൾ അന്താരാഷ്ട്ര നിയന്ത്രണരേഖ കഴിഞ്ഞ് 62 നോട്ടിക്കൽ മൈൽ ശ്രീലങ്കൻ തീരത്തേക്ക് വന്നിരുന്നതായി നേവി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..