NattuvarthaLatest NewsNews

പിടികിട്ടാപ്പുള്ളി വർഷങ്ങൾക്ക് ശേഷം പിടിയിൽ

കാസർകോട്; കുഡ്‍ലു ബാങ്ക് കൊള്ള, കാറിൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്ത കേസുകളിൽ കോടതികളിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളിയെ 7 വർഷത്തിനു ശേഷം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. കുഡ്‍ലു ചൗക്കി കുന്നിൽ ഹൗസ് അബ്ദുൽ മഷൂഖി (30)നെ ആണ് വിദ്യാനഗർ സിഐ ശ്രീജിത് കോടേരി സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. യഥാക്രമം 2011, 2014 വർഷത്തിൽ നടന്ന കേസുകളിൽ റിമാൻഡ് കാലാവധി ശേഷം കോടതിയിൽ ഹാജരായില്ല. കോടതി വാറന്റ് പ്രകാരമാണ് പിടികൂടിയത്. 2 വനിതാ ജീവനക്കാരെ ബന്ദികളാക്കി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി കുഡ്‍ലു സർവീസ് സഹകരണ ബാങ്ക് ഏരിയാൽ ശാഖയിൽ നിന്നു 17.684 കിലോഗ്രാം സ്വർണവും 12.50 ലക്ഷം രൂപയും കൊള്ളയടിച്ച സംഘത്തിലും ചെങ്കള സന്തോഷ് നഗറിൽ കാർ തടഞ്ഞു നിർത്തി 5 ലക്ഷം രൂപ തട്ടിയെടുത്തതിനു 2014 ൽ വിദ്യാനഗർ പൊലീസ് ചാർജ് ചെയ്ത കേസിലും കൂട്ടു പ്രതിയാണ്. കോടതി റിമാൻഡ് ചെയ്തു.

 

Related Articles

Post Your Comments


Back to top button