Latest NewsNewsIndia

കേരളത്തിൽ ഇടതുപക്ഷം തുടർഭരണം നേടും; നടൻ ശരത് കുമാർ

ചെന്നൈ : കേരളത്തിൽ പിണറായി വിജയൻ തുടർഭരണം നേടുമെന്ന് നടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാർ. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് ശരത് കുമാർ ഇക്കാര്യം പറഞ്ഞത് .

കമൽ ഹാസൻ തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്നും ശരത് കുമാർ പറഞ്ഞു. ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് കമൽ നികത്തുമെന്നും ശരത് കുമാർ വ്യക്തമാക്കി.

Read Also :എന്ത് ചെയ്യുമ്പോഴും വോട്ട് വോട്ട് എന്ന ശൈലിയും കാഴ്ച്ചപ്പാടുമാണ് പ്രതിപക്ഷ നേതാവിന് : ബിനോയ് വിശ്വം

ആദായ നികുതി വകുപ്പ് റെയ്ഡിനെതിരെയും ശരത് കുമാർ പ്രതികരിച്ചു. . കേന്ദ്രത്തെ വിമർശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത് കുമാർ ആരോപിച്ചു. യുവജനതയുടെ പിന്തുണ മൂന്നാം മുന്നണിക്കാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments


Back to top button