26 March Friday

സിനിമാ-നാടക നടന്‍ പി സി സോമൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 26, 2021


തിരുവനന്തപുരം> സിനിമാ-നാടക നടന്‍ പി സി സോമൻ (81)അന്തരിച്ചു. പുലര്‍ച്ചെ നാലു മണിക്കായിരുന്നു അന്ത്യം.മൂന്നൂറില്‍പ്പരം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള പി സി സോമൻ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെ  ശ്രദ്ധ നേടി.

സ്വയംവരം ആയിരുന്നു ആദ്യ സിനിമ. മലയാളം ദൂരദർശന്റെ ആദ്യ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്നു.

ഗായത്രി, കൊടിയേറ്റം, മുത്താരംകുന്ന് പി.ഒ, അച്ചുവേട്ടന്റെ വീട്, ഇരുപതാം നൂറ്റാണ്ട്, മതിലുകൾ, ചാണക്യൻ, കൗരവർ, ധ്രുവം, ഇലയും മുള്ളും, വിധേയൻ, അഗ്നിദേവൻ, കഴകം, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top