CricketNewsSports

ശ്രേയസ് അയ്യറിന് ഐപിഎൽ നഷ്ടമാവും

ഇന്ത്യൻ താരം ശ്രേയസ് അയ്യറിന് ഇത്തവണത്തെ ഐപിഎൽ നഷ്ടമാവും. ഇംഗ്ലണ്ടിനെതിരെയാ ആദ്യ ഏകദിനത്തിൽ തോളെല്ലിന് പരിക്കേറ്റ ശ്രേയസിനെ അടുത്ത മാസം എട്ടിന് ശസ്ത്രക്രിയക്ക് വിധേയനാക്കും. തുടർന്ന് നാല് മാസത്തെ വിശ്രമം ആവശ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ ഇംഗ്ലണ്ടിനെതിരെയുള്ള ശേഷിക്കുന്ന മത്സരങ്ങളും ശ്രേയസിന് നഷ്ടമാകും.

കഴിഞ്ഞ ഐപിഎല്ലിൽ ശ്രേയസ് അയ്യരുടെ മികവിലായിരുന്നു ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചത്. ഇത്തവണ ശ്രേയസിന് പകരം മറ്റൊരു താരത്തെ കണ്ടെത്താനുള്ള തീരുമാനത്തിലാണ് ഡൽഹി. നാല് മാസത്തിന് ശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് ടി20 ലോകകപ്പിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ശ്രേയസ്. അതിനിടെ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ ശ്രേയസ് അയ്യരിന് പകരം സൂര്യകുമാർ യാദവ് ടീമിൽ ഇടം പിടിച്ചേക്കും.

Related Articles

Post Your Comments


Back to top button