ആന്റിഗ്വ
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്‌റ്റിൽ വെസ്‌റ്റിൻഡീസിന് ജയിക്കാൻ 375 റൺ വേണം. ഒരു ദിവസം ബാക്കിയിരിക്കെ വിൻഡീസ് രണ്ടാം ഇന്നിങ്സിൽ 34 റണ്ണെടുത്തു.
സ്‌കോർ: ശ്രീലങ്ക 169, 476. വിൻഡീസ് 271, 34–-1
അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ഇരുപത്തിരണ്ടുകാരൻ പതും നിസങ്കയാണ് (103) ലങ്കയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. വിക്കറ്റ്‌കീപ്പർ നിരോഷൻ ഡിക്‌വെല്ലയും (96) ഒഷാഡ ഫെർണാണ്ടോയും (91) സ്‌കോർ ഉയർത്തി.
ജയം ലക്ഷ്യമിട്ടിറങ്ങിയ വിൻഡീസിന് ജോൺ കാംപെലിനെ (11) നഷ്‌ടമായി. ബ്രത്‌വെയ്‌റ്റും (8) എൻക്രുമ ബോണറുമാണ് (15) ക്രീസിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..