തൃശൂര്‍ > ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാത്തതിന് പിന്നില്‍ നിഗൂഡതയുള്ളതായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇതിന് പിന്നില്‍ കള്ളക്കളികളുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം'. ജില്ലയില്‍ മണ്ണുത്തി. വടക്കാഞ്ചേരി ,ചാവക്കാട് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് റാലികള്‍ ഉദ്ഘാടനം ചെയ്യകയായിരുന്നു യച്ചൂരി.
ഗുരുവായൂരില്‍ കഴിഞ്ഞ തവണ മത്സരിച്ച അതേ സ്ഥാനാര്‍ഥിയാണ് ബിജെപിക്കു വേണ്ടി പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിപ്പോയി. ഇത് കള്ളക്കളിയാണ്. യു ഡി എഫും ബി ജെ പിയും പല മണ്ഡലങ്ങളിലും ഒത്തുകളിക്കുന്നുണ്ട്. അവര്‍ ഒത്താലും അതിന് മേലെ വോട്ട് തേടി ഇടതു പക്ഷത്തിന് വിജയിക്കാനാവണം.
സി പി ഐ എം ബി ജെ പിയും തമ്മില്‍ ബന്ധമെന്ന് കോണ്‍ഗ്രസുകാര്‍ കള്ള പ്രചാരണം നടത്തുന്നു.യു ഡി എഫും ബി ജെ പിയും തമ്മിലുള്ള ബന്ധം മറക്കാനാണിത്. ഇത് തിരിച്ചറിയണം. കോണ്‍ഗ്രസ് തുടങ്ങി വച്ച ആഗോളവല്‍ക്കരണ നയങ്ങളാണ് ബി ജെ പി തുടരുന്നത്. ഇവര്‍ തമ്മിലുള്ള അടിസ്ഥാന ബന്ധം ഇതാണ്. ഇതിന് ബദലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍.
കോണ്‍ഗ്രസുകാര്‍ ജയിച്ചാല്‍ ബി ജെ പി വിലക്കെടുക്കുന്നു. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് ബിജെപിക്കാര്‍ പറയുന്നു.കോണ്‍ഗ്രസിനെ വിലക്കെടുക്കുമെന്നാണ് ഇതിനര്‍ഥം. ബി ജെ പി നേതാവ് ഒ രാജഗോപാല്‍ പറയുന്നു ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ വോട്ട് മറിച്ചിട്ടുണ്ടെന്ന്. ഈ അവിശുദ്ധ കൂട്ടുകെട്ടും മറികടന്ന് എല്‍ഡിഎഫിന് തുടര്‍ ഭരണം ഉറപ്പാക്കാന്‍ കേരള ജനത തയ്യാറാകുന്ന് യച്ചൂരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..