കൊച്ചി
വയനാട്ടിലെ കുറുവ അടക്കമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് ഭേദഗതി ചെയ്തു.കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ചും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചും ആളുകളെ പ്രവേശിപ്പിക്കാം.
വനം–-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള പ്രവേശനം പരിസ്ഥിതിക്ക് ഹാനികരമാണെന്നു ചൂണ്ടിക്കാട്ടി വയനാട് പരിസ്ഥിതി സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര ഏജൻസി നടത്തിയ സാധ്യതാപഠന റിപ്പോർട്ട് പരിശോധിച്ചശേഷമാണ് കോടതിയുടെ അനുമതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..