KeralaLatest NewsNews

പിണറായി സർക്കാർ ഭരണത്തുടര്‍ച്ച അവകാശപ്പെടുന്നത് ഇരട്ടവോട്ടിന്റെ ബലത്തില്‍; മുല്ലപ്പള്ളി

തിരുവനന്തപുരം: വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പും വ്യാജവോട്ടും തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരട്ടവോട്ടുകളുടെ ബലത്തിലാണ് ഭരണത്തുടര്‍ച്ച സിപ.എം ആവകാശപ്പെടുന്നത്. വോട്ടര്‍പട്ടികയില്‍ 64 ലക്ഷം ഇരട്ടവോട്ടുകള്‍ ഉണ്ടായിരുന്നെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഉണ്ടായ കൃത്രിമവിജയം ഇതേ ഇരട്ട വോട്ടിന്റെ ബലത്തിലാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Read Also  :  ശബരിമല ക്ഷേത്രത്തിലെ ദാരുശിൽപ്പങ്ങളുടെ സമർപ്പണം ഏപ്രിൽ 11 ന്

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംഘടിത ശ്രമമാണ്. ഇരട്ടവോട്ടുകള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയമില്ല. സത്യസന്ധവും സുതാര്യവുമായ തെരഞ്ഞെടുപ്പ് മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button