KeralaCinemaMollywoodLatest NewsEntertainment

നിങ്ങൾക്കെന്താ? ഞാൻ എൻ്റെ നെഞ്ചത്തല്ലേ ടാറ്റൂ ചെയ്തത്?; സദാചാര ആങ്ങളമാർക്ക് കിടിലൻ മറുപടിയുമായി മഞ്ജു

സൈബർ ആക്രമണങ്ങൾക്കെതിരെ മഞ്ജു പത്രോസ്

ബിഗ് ബോസ് സീസണ്‍ 2 വിലൂടെ ശ്രദ്ധേയമായ നടിയാണ് മഞ്ജു. മഞ്ജുവിനെതിരെ നിരവധി തവണ സൈബർ ആക്രമണം നടന്നിരുന്നു. മഞ്ജുവിൻ്റെ നിറത്തേയും വസ്ത്രധാരണത്തേയും ചോദ്യം ചെയ്തായിരുന്നു ഇത്തരക്കാർ സൈബർ ആക്രമണം നടത്തിയത്. മഞ്ജ്വും ഭർത്താവും വിവാഹമോചിതരായെന്ന് വരെ ചിലർ പ്രചരിപ്പിച്ചു. നെഞ്ചില്‍ ടാറ്റു അടിച്ചതിന്‌റെ വീഡിയോ അടുത്തിടെയാണ് മഞ്ജു പത്രോസ് പുറത്തുവിട്ടത്. എന്നാൽ ഇതിനെയും വിമർശിക്കാൻ കുറച്ച് പേർ ഉണ്ടായിരുന്നു. ഇപ്പോഴിതാ, അത്തരം സൈബർ ആങ്ങളമാർക്ക് മറുപടിയുമായി മഞ്ജു രംഗത്ത്.

Also Read:പിറന്ന നാടിനോട് അല്പമെങ്കിലും സ്‌നേഹവും കടപ്പാടും ഉള്ളവര്‍ക്ക് മോദിയെ വിമർശിക്കാൻ കഴിയില്ല

ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ‌നൂറ് പേര് വന്ന് ചീത്ത വിളിക്കുമ്പോ ഇരുനൂറ് പേര് എന്നോട് പേഴ്‌സണലായിട്ട് വന്ന് പറയുന്നത് ടാറ്റൂ അടിപൊളി ആയിട്ടുണ്ടെന്നാണെന്ന് മഞ്ജു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ‘ഇരൂനൂറ് പേരില്ലെങ്കിലും പത്ത് പേര് പറഞ്ഞാല്‍ മതി. നമുക്കത് പോസിറ്റീവ് എനര്‍ജിയാണ് തരുന്നത്. ഞാന്‍ എന്റെ ദേഹത്ത് ടാറ്റൂ അടിച്ചിരിക്കുന്നു, അതിന് സോഷ്യല്‍ മീഡിയയ്ക്ക് എന്താണ്?’ – മഞ്ജു ചോദിക്കുന്നു.

കഴിഞ്ഞ ബിഗ് ബോസ് സീസണിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിമാറിയ താരമാണ് മഞ്ജു പത്രോസ്. പാട്ടുപാടിയും, അല്ലാതെയും ഷോയിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. സൈബർ ആക്രമണത്തെയൊക്കെ കൂളായിട്ടാണ് മഞ്ജു കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന് ഒപ്പം മനോഹരമായ ഒരു കുറിപ്പും മഞ്ജു പങ്ക് വച്ചിട്ടുണ്ട്. അളിയൻസിൽ തന്റെ ഒപ്പം അഭിനയിക്കുന്ന സൗമ്യ ഭാഗ്യനെ കുറിച്ചാണ് മഞ്ജു പറയുന്നത്.

Related Articles

Post Your Comments


Back to top button