COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

ഖമീസ് മുശൈത്ത്: കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി സൗദിയിലെ അബ്ഹയിൽ മരിച്ചു. കൊല്ലം കുന്നിക്കോട് കോട്ടവട്ടം വയലിൽ വീട്ടിൽ നദീറബിവി (55) ആണ് മരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു മാസമായി ചികിത്സയിൽ ഇരിക്കെ അബ്ഹ അസീർ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഏഴ് വർഷമായി പ്രവാസിയായ ഇവർ അബ്ഹയിൽ സ്വദേശിയുടെ വീട്ടുജോലിക്കാരി ആയിരുന്നു. പിതാവ്: അബ്ദുൽ കലാം, മാതാവ്: നബീസ ബീവി, ഭർത്താവ്: ശിഹാബുദ്ധീൻ. ഭർത്താവും മകനും നേരത്തെ മരണപ്പെട്ട ഇവർക്ക് നിലവിൽ ഒരു മകളുണ്ട്.

Related Articles

Post Your Comments


Back to top button