KeralaNattuvarthaLatest NewsNews

വിരലിലെ മഷി മായിക്കാന്‍ രാസവസ്തു വിതരണം ചെയ്തു, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. ശ്രമം; രമേശ് ചെന്നിത്തല

വോട്ടെടുപ്പിന് ശേഷം വിരലില്‍ പതിക്കുന്ന മഷി മായ്ക്കാന്‍ രാസവസ്തു വിതരണം ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇതേ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

എ.ഐ.സി.സി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ന് കാണുന്നുണ്ട്. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പും ക്രമക്കേടുമാണെന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും പരാതി നല്‍കി.

വോട്ടെടുപ്പിന് ശേഷം കൈയ്യില്‍ തേക്കുന്ന മഷി മയിക്കാന്‍ രാസവസ്തുക്കളുടെ അടക്കം വിതരണം നടക്കുന്നുവെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.ഇതിന് വ്യക്തമായ തെളിവുണ്ടോ എന്ന ചോദ്യത്തിന് ചില കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരത്തില്‍ വിവരം ലഭിച്ചുവെച്ചും ഇക്കാര്യത്തില്‍ കമ്മീഷന്റെ ശ്രദ്ധ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നു എന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. അതോടൊപ്പം ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Post Your Comments


Back to top button