KeralaLatest NewsNewsIndia

‘ഇനിയും വരണം ഇടയ്ക്കൊക്കെ ആ രാജ്യദ്രോഹ കുപ്പായവും കൊണ്ട്’; വിവാദ വീഡിയോ നീക്കി പു.ക.സ

എറണാകുളം: സൈബർ സഖാക്കൾ അടക്കമുള്ളവരുടെ രൂക്ഷ വിമർശനത്തിനൊടുവിൽ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോകൾ പിൻവലിച്ച് സിപിഎം കലാ സാഹിത്യ സംഘടന. സഹായിച്ചില്ലേലും ഇങ്ങനെ ഉപദ്രവിക്കരുതെന്നാണ് സൈബർ സഖാക്കൾ പോലും വിഡിയോകൾക്ക് താഴെ കമന്റിട്ടത്. ഇതിനു പിന്നാലെയാണ് വിവാദ വീഡിയോകൾ പിൻവലിക്കാൻ പു.ക.സ തീരുമാനിച്ചത്.

പുരോഗമന കലാസാഹിത്യ സംഘടനയുടെ എറണാകുളം കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടത്. മുസ്‌ലിങ്ങളെ ഭീകരതയുടെ പശ്ചാത്തലത്തില്‍ പു.ക.സ വീഡിയോ തയ്യാറാക്കിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ ചിലരുടെ വിമർശനം. ഏതായാലും വിമർശനങ്ങൾക്കൊടുവിൽ വിവാദം അവസാനിപ്പിക്കാനുള്ള തന്ത്രമെന്നോണമാണ് വീഡിയോ നീക്കം ചെയ്തിരിക്കുന്നതെന്നാണ് സൂചന.

Also Read:ഭാരത് ബന്ദ് ഏറ്റില്ല, ഗതാഗതം തടയാൻ പ്രതിഷേധക്കാർ നടുറോഡിൽ ഡാൻസും പാട്ടും

“പുരോഗമനമോ നിലവാരമില്ലായ്മയോ.. സഖാവേ, സത്യത്തിൽ ഇത് പുരോഗമന കലാസാഹിത്യ സംഘം ആണോ അതോ ആർഷ ഭാരത കലാസാഹിത്യ സംഘം ആണോ.. ആഹാ, മുക്കിയോ ഇനിയും വരണം ഇടയ്ക്കൊക്കെ ആ രാജ്യദ്രോഹ കുപ്പായവും കൊണ്ട്..’ കമന്റുകൾ ഇങ്ങനെ നീളുന്നു.

ചമയങ്ങളില്ലാത്ത യാഥാര്‍ഥ്യങ്ങള്‍ എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. കലാഭവന്‍ റഹ്മാന്‍, തെസ്‌നിഖാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗായത്രി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന ബ്രാഹ്മണ കഥാപാത്രം ക്ഷേത്രങ്ങൾ പൂട്ടിയപ്പോൾ പട്ടിണിയായി പോയ ആളാണ്. കിറ്റാണ് ഇല്ലം രക്ഷിച്ചതെന്നും വിഡിയോയിൽ പറയുന്നു.

Related Articles

Post Your Comments


Back to top button