Latest NewsUAENewsGulf

എമിറേറ്റ്‌സ് പോസ്റ്റിന്റെ പേരില്‍ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം ; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

വെള്ളിയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എമിറേറ്റ്‌സ് പോസ്റ്റ് ഇക്കാര്യം അറിയിച്ചത്

അബുദാബി : എമിറേറ്റ്‌സ് പോസ്റ്റിന്റെ പേരില്‍ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം. തട്ടിപ്പിനെതിരെ ജാഗ്രത പാലിയ്ക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗികമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാവുന്ന സന്ദേശങ്ങളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പിന്റെ പേരില്‍ ലഭിക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എമിറേറ്റ്‌സ് പോസ്റ്റ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ വ്യക്തിഗത വിവരങ്ങളും പാസ്‌വേഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇത്തരം മെയിലുകളിലൂടെ ആവശ്യപ്പെട്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്. അധികൃതരുമായി സഹകരിച്ച് നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് വിശദീകരിച്ചു.

 

Related Articles

Post Your Comments


Back to top button