NattuvarthaLatest NewsNews

ബസും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

സുള്ള്യ; സ്വകാര്യ ബസും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങൾക്കും തീപിടിച്ച് ഉണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്തു മരിച്ചു. മംഗളൂരു – ബെംഗളൂരു ദേശീയ പാതയിൽ നെല്യാടിക്ക് സമീപം മണ്ണഗുണ്ടിയിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അപകടം ഉണ്ടായിരിക്കുന്നത്. കുന്താപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കു വരികയായിരുന്ന ചരക്ക് ലോറിയും തമ്മിലിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ മൈസൂരു സ്വദേശി സന്തോഷ് (27) പൊള്ളലേറ്റ് മരിക്കുകയായിരുന്നു ഉണ്ടായത്. ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ രക്ഷപ്പെട്ടു. ചില യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റതായി പൊലീസ് അറിയിക്കുകയുണ്ടായി. ബസ് പൂർണമായി കത്തി നശിച്ചു. ലോറിയുടെ മുൻ ഭാഗവും നശിച്ചു. പ്രദേശവാസികളും, അഗ്നിശമന സേനയും പൊലീസും മറ്റും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി തീ അണച്ചു.

 

Related Articles

Post Your Comments


Back to top button