Latest NewsNewsInternational

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ 314 പേർ പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്

ബെർലിൻ : ജർമ്മനിയിലെ റോമൻ കത്തോലിക്ക ചർച്ചിൽ വൻ ലൈംഗിക ചൂഷണമെന്ന് കണ്ടെത്തൽ. മാർച്ച് 18ന് പുറത്തുവിട്ട ഒരു സ്വതന്ത്ര പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ 314 പേർ പീഡനത്തിന് ഇരയായെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.

Read Also : മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ 

1975 മുതൽ 2018 വരെയുള്ള കാലയളവിലാണ് 314 പേർ പീഡനത്തിന് ഇരയായത്. ഇവരിൽ 50 ശതമാനത്തിലേറെയും 14 വയസിൽ താഴെയുള്ള പെൺകുട്ടികളാണ്. വിവിധ സംഭവങ്ങളിലായി 202 പേർ കുറ്റവാളികളായെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 800 പേജുകളുള്ള പഠന റിപ്പോർട്ട് പുറത്തുവന്നതോടെ ഹംബർഗിൽ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഇതിന് പിന്നാലെ ഹംബർഗ് ആർച്ച് ബിഷപ്പ് സ്റ്റെഫാരി ഹെസ്സെ പദവി രാജിവെക്കുകയും ചെയ്തു.

Related Articles

Post Your Comments


Back to top button