KeralaNattuvarthaLatest NewsNews

ഈസ്റ്റർ വിഷു പ്രമാണിച്ച് ക്ഷേമ പെൻഷനുകൾ ഈ വർഷം നേരത്തെ എത്തും

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600ഉം ചേര്‍ത്ത് 3100 രൂപയാണ് ലഭിക്കുക. സാമ്പത്തിക വര്‍ഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഈസ്റ്റര്‍, വിഷു പ്രമാണിച്ചാണ് പരമാവധി നേരത്തെ എല്ലാവര്‍ക്കും ഏപ്രിലിലെ അടക്കം പെന്‍ഷന്‍ എത്തിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കുന്നവര്‍ക്ക് മാര്‍ച്ചിലെ തുക വ്യാഴാഴ്ച മുതല്‍ അക്കൗണ്ടിലെത്തും. തുടര്‍ന്ന് ഏപ്രിലിലെ തുകയുമെത്തും. സഹകരണ സംഘങ്ങള്‍വഴി വാങ്ങുന്നവര്‍ക്ക് ശനിയാഴ്ച മുതല്‍ ലഭിക്കും.

Also Read:‘കേരളത്തിലെ സ്വർണ്ണക്കടത്തൊക്കെ എന്തിനാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്?’ ഷായുടെ മറുപടി വൈറൽ

വിതരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കും. മാര്‍ച്ചിലേക്ക് 772.36 കോടിയും ഏപ്രിലിലേക്ക് 823.85 കോടിയുമാണ് നീക്കിവച്ചത്. ഇതില്‍ 1399.34 കോടി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 196.87 കോടി ക്ഷേമനിധി ബോര്‍ഡുകള്‍ക്കും നല്‍കും. സംസ്ഥാനത്ത് 49,41,327 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരും 11,06,351 ക്ഷേമനിധി പെന്‍ഷന്‍കാരുമുണ്ട്. ഈ നടപടി സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്.

Related Articles

Post Your Comments


Back to top button