25 March Thursday

ഗാന്ധി 
ഘാതകനെ 
നായകനാക്കുന്നു: സച്ചിദാനന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 25, 2021


തിരുവനന്തപുരം
നരേന്ദ്രമോഡി ഭരണത്തിൽ വന്നയുടനെ ജനങ്ങളെ നിശ്ശബ്ദരാക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയുമാണ്‌ ചെയ്തതെന്ന്‌ കവി സച്ചിദാനന്ദൻ. ഭരണഘടനയെ നിശ്ചലമാക്കുക, ഭക്ഷണം മുതൽ ചിന്തയും സംഭാഷണവും ഉൾപ്പെടെയുള്ള എല്ലാ മൗലികാവകാശങ്ങളും ലംഘിക്കുക എന്നീ  ജനാധിപത്യവിരുദ്ധ നിലപാടുകളാണ് മോഡി സർക്കാർ നടപ്പാക്കുന്നത്. ബുധനാഴ്ച ചിന്ത പബ്ലിഷേഴ്‌സ്‌ നടത്തിയ ഓൺലൈൻ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെ ഇടതുപക്ഷ ഗവണ്മെന്റും കേരളത്തിലായിരുന്നു. ആ തരത്തിൽ ഇടതുപക്ഷം വലതുപക്ഷത്തിന്റെ അന്തകനാകേണ്ടതുണ്ട്.  ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള അനവധി മേഖലകളിൽ വലിയ മാറ്റങ്ങളാണ് എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്നത് ‐ സച്ചിദാനന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top