25 March Thursday

തീരത്തിന്‌ കടലോളം; മത്സ്യത്തൊഴിലാളികളെ പുതിയലോകത്തേക്ക്‌ നയിച്ച സർക്കാർ പദ്ധതികൾ

സ്വന്തം ലേഖികUpdated: Thursday Mar 25, 2021
കൊല്ലം > ഓഖിയിലും മഹാമാരിയുടെ വറുതിയിലും മത്സ്യത്തൊഴിലാളികളെ ചേർത്തു പിടിച്ചാണ്‌  എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോയത്‌. കടലിന്റെ മക്കളെ സ്‌പർശിക്കുന്ന നിരവധി പദ്ധതികളാണ്‌‌ അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ നടപ്പാക്കിയത്‌. അടിസ്ഥാന ആവശ്യങ്ങൾ ഒരുക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളെ പുതിയലോകത്തേക്ക്‌ നയിക്കുന്നതായിരുന്നു സർക്കാർ പദ്ധതികളുടെ കാതൽ. വീട്‌, മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ തുടങ്ങിയവയ്‌ക്ക്‌ ഒപ്പം കുട്ടികൾക്ക്‌ സൈക്കിൾ, തീരദേശ സ്‌കൂളുകളിൽ സ്‌മാർട്ട്‌ ക്ലാസ്‌റൂം, സമഗ്ര ആരോഗ്യ ഇൻഷുറൻസ്‌, തുടങ്ങി നൂറോളം പദ്ധതികൾ കടലിന്റെ മക്കൾക്കായി നടപ്പാക്കി. 
 
പുനർഗേഹം
 
കടലാക്രമണ ഭീഷണി നേരിടുന്ന വേലിയേറ്റ രേഖയിൽനിന്ന്‌ 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന മുഴുവൻപേരെയും സുരക്ഷിത മേഖലയിലേക്ക്‌ മാറ്റുന്നതാണ്‌ പുനർഗേഹം പദ്ധതി. 13,586 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്‌. പത്തുലക്ഷം രൂപവീതം സഹായം ലഭ്യമാക്കിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കടലാക്രമണത്തിൽ വീട്- നഷ്-ടപ്പെട്ടവർക്ക്‌  ‘അഭയം’ പാക്കേജ്, വിവിധ ഭവന നിർമാണ പദ്ധതി, കോളനി നവീകരണ പദ്ധതി എന്നിവ വഴി ഭൂമിയും വീടും ലഭ്യമാക്കി.  
 
ഓഖി പുനരധിവാസ പദ്ധതി
 
ഓഖി ദുരന്തത്തിൽ വീട്- നഷ്-ടപ്പെട്ട മത്സ്യത്തൊഴിലാളിക്ക്- ഭൂമി –-ഭവന ധനസഹായം, ഭവന പുനരുദ്ധാരണ ധനസഹായ പദ്ധതി തുടങ്ങിയവ നടപ്പാക്കി. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സാറ്റ്‌ലൈറ്റ്ഫോൺ, നാവിക്-, ജിപിഎസ്-, ലൈഫ്- ബോയ്- തുടങ്ങിയ ഉപകരണങ്ങളും ലൈഫ്- ജാക്കറ്റും നൽകി. 
 
സമ്പാദ്യ–-സമാശ്വാസ പദ്ധതി
 
മത്സ്യത്തൊഴിലാളികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും, പഞ്ഞ മാസങ്ങളിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായുമാണ്‌ സമ്പാദ്യ‐സമാശ്വാസ പദ്ധതി നടപ്പാക്കിയത്‌. 1,19,414 മത്സ്യത്തൊഴിലാളികളാണ്‌ പദ്ധതിയിലൂടെ ആനുകൂല്യം ലഭിച്ചത്‌.  
 
ഇ‐ഗ്രാന്റ്-സ്
 
ഹയർസെക്കൻഡറി മുതൽ മുകളിലോട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കളിൽ 3700 പേർക്ക്‌ വിദ്യാഭ്യാസാനുകൂല്യം നൽകുന്ന ഇ‐ഗ്രാന്റ്-സ്- പദ്ധതിയിലൂടെ 441.90 ലക്ഷം രൂപ വിതരണംചെയ്‌തു. ഒന്നുമുതൽ 10–-ാം ക്ലാസ്‌- വരെയുള്ള വിദ്യാർഥികൾക്കായി 
67കോടിയുടെയും സഹായം നൽകി
 
  
സോഷ്യൽ മൊബിലൈസേഷൻ
 
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക്- സൗജന്യ മെഡിക്കൽ എൻട്രൻസ്- പരിശീലനം, പിഎസ്‌‌സി പരിശീലനം, സിവിൽ സർവീസ്- പരിശീലനം എന്നിവ നൽകുന്നു. 
 
ദത്തെടുക്കൽ പദ്ധതി
 
രക്ഷാകർത്താക്കൾ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത്- ഉന്നത വിദ്യാഭ്യാസം നൽകാനായി പ്രതിവർഷംഒരു ലക്ഷം രൂപവരെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി നടപ്പാക്കി. 
 
തീരം നിറയെ സൈക്കിൾ
 
ജില്ലയിലെ വിവിധ സ്-കൂളുകളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പെൺമക്കളിൽ 500 പേർക്ക്- സൈക്കിൾ വിതരണംചെയ്-തു. 
 
സീ കേജ്- ഫാമിങ്‌ 
 
കേന്ദ്ര–സംസ്ഥാന സർക്കാരിന്റേയും പങ്കാളിത്തത്തോടെ നീണ്ടകരയിൽ സീ കേജ്- ഫാമിങ്‌-  നടപ്പാക്കുന്നു. സമുദ്രമത്സ്യ ഇനങ്ങളായ കോബിയ, കാളാഞ്ചി, പൊമ്പാനോ എന്നീ   ഇനങ്ങളെ കൂടുകളിൽ കൃഷിചെയ്യുന്ന പദ്ധതിയാണിത്-. മത്സ്യത്തൊഴിലാളി
ഗ്രൂപ്പുകളാണ് പദ്ധതി നടപ്പാക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top