27 March Saturday

ഷമ മുഹമ്മദിന്റെ വാദം കള്ളം; രണ്ട് ക്രമനമ്പറുകളിലും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Mar 25, 2021

ഷമ മുഹമ്മദ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം. Photo: facebook.com/shamamohd17

കണ്ണൂര്‍ > രണ്ട് തിരിച്ചറിയല്‍ കാര്‍ഡില്ലെന്ന എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിന്റെ വാദം കള്ളം. വോട്ടര്‍ പട്ടികയില്‍ പേരുള്ള രണ്ട് ക്രമനമ്പറുകളിലും അവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.     

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89ാം നമ്പര്‍  ബൂത്തായ കണ്ണൂര്‍ ഗവ. ടിടിഐ മെന്നിലെ 532ാം നമ്പറിലും 1250ാം നമ്പറിലുമാണ് ഷമ മുഹമ്മദിന്റെ ഇരട്ടവോട്ട്. പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരിനൊപ്പം വീട്ടുനമ്പര്‍ 6/628 'മിസ്റ്റ്' എന്ന വിലാസവും കാണിച്ച ആദ്യത്തേതില്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍: യുഎക്സ്‌കെ 0882373. ക്രമനമ്പര്‍ 1250ല്‍ പിതാവിനു പകരം ഉമ്മ കെ പി സോയ മുഹമ്മദിന്റെ പേരാണ് കാണിച്ചിട്ടുള്ളത്. വിലാസം: വീട്ടുനമ്പര്‍ 7/281 'മിസ്റ്റ്'. യുഎക്സ്‌കെ 0370890 നമ്പറില്‍ തിരിച്ചറിയല്‍ കാര്‍ഡും അനുവദിച്ചിട്ടുണ്ട്.    

കണ്ണൂര്‍ മണ്ഡലത്തില്‍ 1743 ഇരട്ടവോട്ടുണ്ടെന്ന് കാണിച്ച് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പു കമീഷന് നേരിട്ടു കൈമാറിയ വോട്ടര്‍ പട്ടികയിലാണ് ഷമ മുഹമ്മദിന് ഇരട്ടവോട്ട് എന്നതും ശ്രദ്ധേയം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top