KeralaLatest NewsNewsDevotionalSpirituality

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ധനലാഭം

ഉറക്കത്തില്‍ സ്വപ്‌നങ്ങള്‍ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചിലത് നമ്മെ പേടിപ്പെടുത്തുന്നതും ചിലത് സന്തോഷിപ്പിക്കുന്നതുമായിരിക്കും. ഉണര്‍ന്നെഴുന്നേറ്റാലും ചില സ്വപ്‌നങ്ങളുടെ ഓര്‍മകള്‍ മനസില്‍നിന്നും പോകുകയില്ല. ചിലത് ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്തതാണ്. ധനലാഭവും ജീവിതത്തില്‍ നേട്ടങ്ങളും അനുഭവപ്പെടുന്ന ചില സ്വപ്‌നങ്ങളെക്കുറിച്ച് അറിയാം.

കൃഷിക്കുവെള്ളം കയറുന്നതായി കണ്ടാലും നിര്‍മലമായ കിണറു സ്വപ്‌നം കണ്ടാലും ധനലാഭമാണ് ഫലം. ജലാശയത്തില്‍ തല മുകളില്‍വച്ചു നീന്തുന്നതായി കണ്ടാല്‍ കാര്യസിദ്ധിയാണ് ഫലമെന്ന് ആചാര്യന്‍മാര്‍ പറയുന്നു.

ജലത്തില്‍ കുളിക്കുന്നതായി സ്വപ്‌നം കണ്ടാലും താന്‍ ജലമെടുക്കുന്നതായി കണ്ടാലും ധനലാഭം തന്നെയാണ് ഫലമെന്നാണ് വിശ്വാസം.

വെള്ളത്തിലോ ബോട്ടിലോ തെളിഞ്ഞവെള്ളത്തില്‍കൂടിയോ യാത്ര ചെയ്തതായി കണ്ടാല്‍ ഏതുകാര്യവും സാധിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

തന്റെ ഭൂമിയില്‍ കൃഷി നന്നായി വിളയുന്നതായി സ്വപ്നം കണ്ടാല്‍ വളരെയധികം ധനം ലഭിക്കുമെന്നാണ് വിശ്വാസം.

Related Articles

Post Your Comments


Back to top button