25 March Thursday

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മരവിപ്പിക്കൽ : നടപടി പ്രതിഷേധാർഹം: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 25, 2021


തിരുവനന്തപുരം
രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മരവിപ്പിച്ച തെരഞ്ഞെടുപ്പുകമീഷൻ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്‌ ഇത്‌.

നിലവിലുള്ള നിയമസഭാ അംഗങ്ങളുടെ അവകാശം ഹനിക്കുന്ന നടപടി കമീഷൻ പിൻവലിക്കണം. കേന്ദ്ര സർക്കാരിനെതിരെ രാജ്യസഭയിൽ ഉയരുന്ന ശബ്ദം താൽക്കാലികമായി ദുർബലമാക്കാൻ‌ തെരഞ്ഞെടുപ്പുകമീഷനെ ആയുധമാക്കുകയാണ്‌. കേരളത്തിൽനിന്ന്‌ മൂന്നുപേർകൂടി രാജ്യസഭയിൽ എത്തുന്നത്‌ തടയാനാണ്‌ ശ്രമം. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾക്ക്‌ കേന്ദ്ര തെരഞ്ഞെടുപ്പുകമീഷൻ കൂട്ടുനിൽക്കരുതെന്നും വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top