26 March Friday

രാഹുൽ പ്രതിരോധം പഠിപ്പിക്കേണ്ടത്‌ കോൺഗ്രസുകാരെ: ഡി രാജ

വെബ് ഡെസ്‌ക്‌Updated: Thursday Mar 25, 2021


തിരുവനന്തപുരം
രാഹുൽ ഗാന്ധി സ്വയം പ്രതിരോധം പഠിപ്പിക്കേണ്ടത്‌ സ്വന്തം പാർടിക്കാരെയാണെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച ‘ജനവിധി’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി കേരളത്തിൽ വന്ന്‌ വിദ്യാർഥികളെ സ്വയം പ്രതിരോധം പഠിപ്പിക്കുന്നത്‌ കണ്ടു. കോൺഗ്രസിനെ എങ്ങനെ സംരക്ഷിക്കാം എന്നാണ്‌ പാർടിക്കാരെ പഠിപ്പിക്കേണ്ടത്‌. കേരളത്തിൽ ബിജെപി കാൽവയ്‌ക്കുന്നതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണ്‌. ബിജെപിയെയും ആർഎസ്‌എസിനെയും പരാജയപ്പെടുത്തുക എന്നതാണ്‌ ഇടതുപക്ഷത്തിന്റെ പ്രധാന ലക്ഷ്യം. മുഖ്യശത്രു ആരെന്ന ചോദ്യം ഉയർത്തേണ്ടത്‌ കോൺഗ്രസിനോടാണ്‌.

നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം കേന്ദ്ര ബിജെപി ഭരണത്തിന്റെ തകർച്ചയുടെ തുടക്കമാകും. കേരളത്തിലെ ജനങ്ങൾ എൽഡിഎഫിന്റെ തുടർഭരണത്തിനായി വോട്ടുചെയ്യും. കഴിഞ്ഞ അഞ്ചുവർഷത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം ജനങ്ങളിൽ നല്ല മതിപ്പുണ്ടാക്കി. പ്രളയവും കോവിഡും അടക്കമുള്ള പ്രതിസന്ധികളിൽ ജനങ്ങൾക്ക്‌ കരുതലൊരുക്കാൻ  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനു കഴിഞ്ഞു.
ഏതു സൂചിക എടുത്താലും മോഡി ഭരണത്തിൽ രാജ്യം പിറകിലായി. പ്രകൃതി വിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും അംബാനിയും അദാനിയും അടക്കമുള്ള കോർപറേറ്റുകൾക്ക്‌ തീറെഴുതുകയാണ്‌. സമരം ചെയ്യുന്ന കർഷകരുമായി സംസാരിക്കാൻപോലും മോഡിക്ക്‌ സമയമില്ല.
ശബരിമല വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്‌. എല്ലാ വിഷയങ്ങളും ബഞ്ച്‌ പരിശോധിക്കും. ഭരണഘടനാ ബെഞ്ചിന്റെ അന്തിമവിധിക്കുശേഷം അക്കാര്യം ചർച്ചചെയ്യും.

കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ച സാഹചര്യം തെരഞ്ഞെടുപ്പ്‌ കമീഷൻ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top