KeralaLatest NewsNews

48 മണിക്കൂറിനുള്ളിൽ രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകണം ; പെരുമാറ്റച്ചട്ടം വിനയാകുന്നു

മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടീസ് അയച്ച്‌ ജില്ലാ കളക്ടര്‍. ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നോട്ടീസ് അയച്ചത്.

Also Read:യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; 3 പേർകൂടി പിടിയിൽ

പാര്‍ട്ടി ചിഹ്നം പ്രദര്‍പ്പിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊവിഡ് വാക്സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവന ചട്ട ലംഘനമാണെന്ന പരാതിയിലാണ് നോട്ടീസ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പത്രവാര്‍ത്തക്ക് അടിസ്ഥാനമായ വസ്തുതകള്‍ നല്‍കിയതെന്ന് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
48 മണിക്കൂറിനുള്ളില്‍ രേഖാ മൂലം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

Related Articles

Post Your Comments


Back to top button