CinemaLatest NewsNewsKollywood

മമ്മൂട്ടി ആരാധകനാകാനൊരുങ്ങി സൂരി

മമ്മൂട്ടി ആരാധകനാകാനൊരുങ്ങി നടൻ സൂരി. തമിഴ് ബിഗ് ബോസ് ഫെയിം മുഗേൻ റാവു കേന്ദ്ര കഥാപാത്രമാകുന്ന വേലനിലാണ് സൂരി മമ്മൂട്ടി ആരാധകനായി എത്തുന്നത്. മമ്മൂക്ക ദിനേശൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ കഥാപാത്രത്തിനായി സൂരി മലയാളം പഠിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കവിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേലനിൽ കടുത്ത മമ്മൂട്ടി ആരാധകനാണ് സൂരി. കോട്ടസ്വാമി എന്ന പേരുപോലും മാറ്റി മമ്മൂക്ക ദിനേശൻ എന്നാക്കുകയാണ് കഥാപാത്രം. അയ്യപ്പനും കോശിയിലെ പ്രിത്വിരാജിന്റേതിന് സമാനമായ വേഷമാകും സൂരി ചെയ്യുന്നതെന്ന് കവിൻ പറഞ്ഞു.

പ്രഭു, തമ്പി രാമയ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊള്ളാച്ചിയും പാലക്കാടുമാണ് വേലന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിൽ നിരവധി മലയാളം, തമിഴ് ചിത്രങ്ങളുടെ റഫറൻസ് ഉണ്ടായിരിക്കുമെന്നും കാവിൻ പറഞ്ഞു.

Related Articles

Post Your Comments


Back to top button