ടൊറന്റോ> വികസനവും മതനിരപേക്ഷതയും ഉറപ്പുവരുത്താന്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കാന്‍ കാനഡയിലെ എല്‍ഡിഎഫ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അഭ്യര്‍ഥിച്ചു. ഭരണതുടര്‍ച്ച ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
സൂം മീറ്റില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും കേരളത്തെ മുന്നോട്ട് നയിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ച എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാത്തരം വര്‍ഗീയതയെയും ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ കേരളം ചെറുത്തുതോല്‍പിക്കും. എല്‍ഡിഎഫിന് ഭൂരിപക്ഷം ഉറപ്പാക്കാന്‍ പ്രവാസിസമൂഹത്തിന്‍റെ പിന്തുണ അദ്ദേഹം അഭ്യര്‍ഥിച്ചു,
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം കൈവരിച്ച പുരോഗതി തുടരാന്‍ ഇടതുമുന്നണിതന്നെ അധികാരത്തില്‍ വരണമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവും എംപിയുമായ തോമസ് ചാഴിക്കാടന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് കൈത്താങ്ങായ സര്‍ക്കാരാണിത്. ഇതുവരെ ഒരു മുന്നണിക്കും ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടുമെന്നും ചാഴിക്കാടന്‍ പറഞ്ഞു.
സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ്‌കുമാര്‍ എംഎല്‍എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മല ജിമ്മി എന്നിവര്‍ സംസാരിച്ചു. സൂരജ് വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. പ്രദീപ് ചേന്നംപള്ളില്‍ സ്വാഗതവും സോണി മണിയങ്ങാട്ട് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..