KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി തെരഞ്ഞെടുപ്പിൽ നൽകുമെന്ന് കാത്തലിക് അസോസിയേഷൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേരള ലത്തീൻ കാത്തലിക് അസോസിയേഷൻ . കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം അപക്വമാണെന്ന് കെ.എല്‍.സി.എ കുറ്റപ്പെടുത്തി.

Read Also : വ്യാജ വോട്ട് തടയാൻ സംശയമുള്ളവരെക്കൊണ്ട് മലയാളം സംസാരിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന്‍ 

മുഖ്യമന്ത്രി നിലവിട്ടു സൈബർ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിപ്പിക്കുകയാണ്. ഇതിനു തെരഞ്ഞെടുപ്പിൽ സമുദായം മറുപടി നൽകും. ആഴക്കടൽ മത്സ്യബന്ധന കരാറിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കു പുറത്തുവന്നു. അതിനെ പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളതെന്നും ലത്തീൻ കാത്തലിക് അസോസിയേഷൻ ചോദിച്ചു.

നുണകൾ പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുത് . സത്യം പറയുന്നവരെ ആക്ഷേപിക്കാനും ശ്രമിക്കരുതെന്ന് കെഎൽസിഎ കൊല്ലം രൂപത കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Post Your Comments


Back to top button