പുണെ
ഇന്ത്യയുമായുള്ള രണ്ടാം ഏകദിനത്തിനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് വീണ്ടും തിരിച്ചടി. ക്യാപ്‌റ്റൻ ഇയോവിൻ മോർഗനും ബാറ്റ്‌സ്‌മാൻ സാം ബില്ലിങ്‌സും കളിക്കാനിടയില്ല. ആദ്യ ഏകദിനത്തിനിടെ ഇരുവർക്കും പരിക്കേറ്റിരുന്നു. മത്സരത്തിൽ 66 റണ്ണിന് തോറ്റ ഇംഗ്ലണ്ടിന് കളിക്കാരുടെ പരിക്ക് വലിയ തിരിച്ചടിയാകും. മോർഗന് വിരലിനാണ് പരിക്ക്. ബില്ലിങ്‌സ് ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ വീഴുകയായിരുന്നു. ഇരുവർക്കും കളത്തിൽ തുടരാനായില്ല. ബാറ്റ് ചെയ്യാൻമാത്രം ഇറങ്ങി.
മോർഗൻ 22 റണ്ണാണ് നേടിയത്. ബില്ലിങ്‌സ് 18 റണ്ണിൽ പുറത്തായി.318 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 251ന് പുറത്താകുകയും ചെയ്‌തു. മികച്ച തുടക്കത്തിനുശേഷമായിരുന്നു അവരുടെ തകർച്ച.
മാറ്റ് പാർക്കിൻസൺ, റീസെ ടോപ്‌ലെ, ലിയാം ലിവിങ്‌സ്‌റ്റൺ എന്നിവർക്ക് രണ്ടാം ഏകദിനത്തിൽ അവസരം കിട്ടിയേക്കും. വെള്ളിയാഴ്‌ചയാണ് മൂന്ന് മത്സരപരമ്പരയിലെ രണ്ടാംമത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..