KeralaLatest NewsNews

കനത്ത മഴ; വന്‍മരങ്ങള്‍ കടപുഴകി വീണു, വന്‍ നാശനഷ്ടം

അങ്കമാലിയില്‍ ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ക്ക് നാശം സംഭവിച്ചു

കോട്ടയം: എറണാകുളത്തും കോട്ടയത്തും ആലുവയിലും കനത്ത മഴ. ആലുവ പാലസിന് മുന്നില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എറണാകുളം നഗരത്തില്‍ അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപം വഴിയാത്രക്കാരുടെ മുകളിലേക്ക് മരം വീണു. ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

അങ്കമാലിയില്‍ ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ക്ക് നാശം സംഭവിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് റോഡില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് മറിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Post Your Comments


Back to top button