KeralaLatest NewsNews

മിന്നൽ മുരളിയുടെ സെറ്റ് തകർത്ത കേസിലെ പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ മലയാറ്റൂര്‍ സ്വദേശി കാര രതീഷ് സിനിമാ സെറ്റ് തകര്‍ത്തതുള്‍പ്പെടെ പ്രതിയായതോടെയാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരിക്കുന്നത്. മിന്നല്‍ മുരളിയെന്ന സിനിമയുടെ കാലടിയിലെ സെറ്റ് തകര്‍ത്ത കേസിലടക്കം ഇയാള്‍ പ്രതിയാണെന്നും ജാമ്യം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.

Also Read:രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന്റെ കാരണം കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കണം: മുഖ്യമന്ത്രി

അങ്കമാലിയിലെ ഒരു വധശ്രമക്കേസില്‍ കാര രതീഷിനെ 2017 ഒക്ടോബര്‍ 31 ന് പറവൂര്‍ സെഷന്‍സ് കോടതി പത്തു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇൗ കേസില്‍ അപ്പീലിനൊപ്പം നല്‍കിയ ജാമ്യം പരിഗണിച്ച്‌ 2018 മാര്‍ച്ച്‌ 21 ന് ഹൈക്കോടതി ജാമ്യം നല്‍കി. പുറത്തിറങ്ങി വീണ്ടും നിരവധി കേസുകളില്‍ പ്രതിയായതോടെയാണ് ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്തൊട്ടാകെ ഇയാള്‍ക്കെതിരെ 27 കേസുകള്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button