KeralaNattuvarthaLatest NewsNews

കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗിനായി ഇനി പുതിയ ആപ്പ്

കൊച്ചി : മെട്രോ യാത്രയ്ക്കായി ഇനി മുതല്‍ യാത്രക്കാര്‍ക്ക് വരിയില്‍ നില്‍ക്കേണ്ടി വരില്ല. ടിക്കറ്റ് ബുക്കിംഗിനായി പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. കൊച്ചി വണ്‍ ആപ്പ്  എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല കൊച്ചി വണ്‍ കാര്‍ഡ് ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യുവാനും സാധിക്കും.

Read Also :പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരിൽ 2.60 ലക്ഷം വ്യാജ അക്കൗണ്ടുകൾ ; ഡിഎച്ച്എഫ്എല്ലിനെതിരേ കേസ് എടുത്തു

കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ഐഎഎസ്, ആക്‌സിസ് ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ആനന്ത് ബാബു എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ആപ്പ് പുറത്തിറക്കിയത്. ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ ഇന്ന് നടന്ന ചടങ്ങില്‍ സിനിമാ താരം റിമാ കല്ലിങ്കലാണ് കൊച്ചി വണ്‍ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഗുഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെ ആപ്പ് ലഭ്യമാകും.

Related Articles

Post Your Comments


Back to top button