KeralaLatest NewsNewsDevotional

മൃത്യുഞ്ജയ മന്ത്രം ജപിച്ചാല്‍

മരണത്തിന്റെ ദേവനായ യമന്റേയും ദേവനായ മഹാദേവന്‍ മൃത്യുഞ്ജയനാണ്. ശിവഭഗവാന്റെ അനുഗ്രഹത്തിനായി നടത്തുന്ന ഹോമമാണ് മൃത്യുഞ്ജയ ഹോമം. പഞ്ചമഹാ യജ്ഞങ്ങളില്‍ ഒന്നായ മൃത്യുഞ്ജയ ഹോമം നടത്തുകവഴി ആയൂര്‍ദൈര്‍ഘ്യം ഉണ്ടാകുകയും ആയുസ് തീരുന്നതിനു മുമ്പുള്ള മൃതി, മഹാരോഗങ്ങള്‍, അപമൃത്യു എന്നിവയില്‍ നിന്നും രക്ഷലഭിക്കുമെന്നുമാണ് വിശ്വാസം.

കൂടാതെ ഈ ഹോമം നടത്തുകവഴി മൃത്യുദോഷം മാറുമെന്നും വിശ്വസിക്കപ്പെടുന്നു. മൃത്യുദോഷം മാറാന്‍ മൃത്യുഞ്ജയ ഹോമം നടത്തിയ പ്രസാദം കഴിക്കുകയും ഹോമകുണ്ഠത്തിലെ വിഭൂതി ധരിക്കുന്നതും ഉത്തമമാണ്. പ്രാര്‍ഥനകൊണ്ടു മൃത്യുവിനെ ജയിച്ച മാര്‍ക്കണ്ഡേയന്റെയും സത്യവാന്‍ സാവിത്രിയുടെയുമെല്ലാം കഥകള്‍ പുരാണപ്രസ്തമാണല്ലോ.

മൃത്യുഞ്ജയ മന്ത്രം

ഓം ഭൂര്‍ ഭുവസ്വഃ ഓം ഹൗം ഓം
ജുംസഃത്രൃയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ധനം
ഉര്‍വ്വാരുകമിവ ബന്ധനാത് മൃത്യോര്‍
മുക്ഷീയമാമൃതാല്‍ ജുംസഃ ഓം ഹൗം
ഓം ഭൂര്‍ ഭൂവസ്വരോ

ഈ  മന്ത്രം ജപിക്കുകവഴി ദശാസന്ധികളില്‍ ഉണ്ടായേക്കാവുന്ന രോഗപീഢകള്‍ ഇല്ലാതാക്കുമെന്നും ആയൂര്‍ദോഷം ഉണ്ടാകാതിരിക്കുമെന്നും അപമൃത്യുസംഭവിക്കാതിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.അമൃതവള്ളി, പേരാല്‍മൊട്ട്, കറുക, എള്ള്, പാല്‍, നെയ്യ്, ഹവിസ് തുടങ്ങിയവ 144 വീതം ഹവിസ്സായി ഹോമകുണ്ഠത്തില്‍ അര്‍പ്പിച്ച് നടത്തുന്നതാണ് കൂട്ടുമൃത്യുഞ്ജയഹോമം. 1008 വീതം ഓരോ ദ്രവ്യവും ഹവിസായി സമര്‍പ്പിച്ച് 7 ദിവസം കൊണ്ടുനടത്തുന്നതാണ് മഹാമൃത്യുഞ്ജയ ഹോമം.

 

Related Articles

Post Your Comments


Back to top button