യുകെ> ലോകകേരളസഭ അംഗവും ലണ്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന ടി ഹരിദാസ് അന്തരിച്ചു. ബുധനാഴ്ച രാവിലെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
ടൂട്ടിങ് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ഗുരുവായൂര്‍ സ്വദേശിയായ അദ്ദേഹം കുടുംബ സമേതം ലണ്ടനിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായിരിക്കേ മലയാളികള്‍ക്കെല്ലാം എന്തു സഹായവും തേടാവുന്ന വ്യക്തിത്വമായിരുന്നു. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.നാല് മക്കളുണ്ട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..