യു കെ> ലോകകേരളസഭ അംഗവും ലണ്ടണ്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മുന്‍ ഉദ്യോഗസ്ഥനും ആയിരുന്ന ടി ഹരിദാസിന്റെ വേര്‍പാടില്‍ സമീക്ഷ യുകെ നാഷണല്‍ കമ്മറ്റി അനിശോചനം അറിയിച്ചു. വളരെ ദുഃഖകരമായ വാര്‍ത്തയാണ് യു കെ മലയാളികളെ തേടിയെത്തിയത്.യുകെ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളായിരുന്ന ഹരി ഏട്ടന്‍ എന്ന ടി ഹരിദാസ് അന്തരിച്ചു
ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായിരിക്കേ മലയാളികള്‍ക്കെല്ലാം എന്തു സഹായവും തേടാവുന്ന വ്യക്തിത്വമായിരുന്നു. റിട്ടയര്‍മെന്റിന് ശേഷവും അത് തുടര്‍ന്നു. മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് മുന്നില്‍ നിന്ന് പരിഹാരം കണ്ടെത്തിയിരുന്ന എല്ലാവരുടേയും പ്രിയങ്കരനായ വ്യക്തിയുടെ വിയോഗം ആര്‍ക്കും വിശ്വസിക്കാനാകാത്ത അവസ്ഥയാണ്.
കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സമീക്ഷ അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..