24 March Wednesday

നാദാപുരത്ത്‌ ലീഗ് വിട്ട്‌ സിപിഐ എമ്മിനൊപ്പമെത്തിയവർക്ക്‌ ഭീഷണിയും ഊരുവിലക്കിന് ആഹ്വാനവും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 24, 2021

നാദാപുരം > ലീഗ് ശക്തികേന്ദ്രമായ ചേലക്കാട് നിന്നും സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ  തീരുമാനിച്ചവർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം. ചേലക്കാട് കഴിഞ്ഞ ദിവസം 17 കുടുംബങ്ങൾ മുസ്ലിം ലീഗിൽ നിന്നും രാജിവെച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഈ കുടുംബങ്ങളെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനമാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.

"മാപ്പിള സഖാക്കളുടെ" കടയിൽ നിന്നും സാദനങ്ങൾ വാങ്ങരുത്, പണിക്ക് വിളിക്കാതിരിക്കുക തുടങ്ങിയ ശബ്ദ്ദ സന്ദേശമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എ ടു ഇസഡ് എന്ന വാട്സാപ്പ് കൂട്ടായ്മയിൽ മജീദ് കൊല്ലൻ്റെ വിട എന്ന ലീഗ് പ്രവർത്തകനാണ് വിദ്വേഷ  ശബ്ദ്ദ സന്ദേശം പ്രചരിപ്പിച്ചത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ കല്ലാച്ചി മേഖല സെക്രട്ടറി എ കെ ബിജിത്ത് നാദാപുരം പോലീസിൽ പരാതി നല്‌കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top