KeralaLatest NewsNews

അമ്മച്ചിയെ കണ്ടാൽ 55 വയസ്സേ തോന്നൂവെന്ന് രാഹുൽ, 72 വയസ്സായെന്ന് അമ്മച്ചി; സ്നേഹബന്ധത്തിനു പ്രായമില്ലെന്ന് രാഹുൽ ഗാന്ധി

ഉഴവൂർ : സ്നേഹബന്ധത്തിനു അതിരുകളില്ലെന്ന് വീണ്ടും ഓർമിപ്പിച്ച അന്നമ്മക്കും ഏലിക്കുട്ടിയമ്മക്കും നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉഴവൂരിൽ നിന്നും കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലാണ് വഴിയരികിൽ കാത്തു നിന്ന ഏലിക്കുട്ടി ചാക്കോയെയും അന്നമ്മ ചാണ്ടിയെയും രാഹുൽ ഗാന്ധി കണ്ടത്. പിന്നെ കാർ നിർത്തി ഇരുവരോടും സംസാരിച്ചു. രാഹുൽ ഗാന്ധി തന്നെയാണ് കണ്ടുമുട്ടലിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

Read Also :  പ​ത്രി​ക ‘ഹി​റ്റ്​’; ഫി​റോ​സ്​ കു​ന്നം​പ​റ​മ്പി​ലിനെ ആരാഞ്ഞ് നിരവധിപേർ

തനിക്ക് 72 വയസ്സായെന്ന് അന്നമ്മ പറഞ്ഞു , തനിക്ക് 86 എന്ന് ഏലിക്കുട്ടിയും. എന്നാൽ അന്നമ്മയെ കണ്ടാൽ 55 വയസ്സേ തോന്നൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എപ്പോഴും ഓർക്കും നേരിൽ കാണാൻ കഴിയുമോന്നു. കാണാൻ പറ്റുമെന്നു വിചാരിച്ചില്ല, ഇനി മരിച്ചാലും വേണ്ടില്ലെന്ന് അന്നമ്മ പറഞ്ഞതോടെ രാഹുൽ ഇടപെട്ടു: അങ്ങനെ പറയരുത്, അടുത്ത തവണ കാണുമ്പോൾ ഇതിലും ചെറുപ്പമാകണം. രാഹുൽ കാറിന് പുറത്തിറങ്ങി, രാഹുലിനെ അന്നമ്മ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. അമ്മ സോണിയ ഗാന്ധിയോട് അന്വേഷണം പറയണമെന്നും ഇരുവരും വീഡിയോയിൽ പറയുന്നു.

 

 

View this post on Instagram

 

A post shared by Rahul Gandhi (@rahulgandhi)

അമ്മച്ചി എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്നേഹത്തിന് പ്രായമോ, ജാതിയോ, നിറമോ അതിരുകളോ ഇല്ലെന്ന് ഓർമിപ്പിച്ച അന്നമ്മക്കും ഏലിക്കുട്ടിയമ്മക്കും രാഹുൽ നന്ദി പറയുകയും ചെയ്തു.

Related Articles

Post Your Comments


Back to top button