Latest NewsNewsInternational

ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ് : വില 450 കോടി രൂപ

ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗിന്റെ വില 450 കോടി രൂപ

രു പെയിന്റിംഗിന്റെ വില 450 കോടി രൂപ (62 ദശലക്ഷം ഡോളർ). കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും സംഭവം സത്യം തന്നെയാണ്. ഇത്രയധികം വില വരാൻ എന്താണ് ഈ പെയിന്റിംഗിന്റെ പ്രത്യേകത എന്നല്ലേ. ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ് ആണിത്. 6,300 ലിറ്റർ പെയിന്റ് ഉപയോഗിച്ച് വരച്ച ഈ കലാസൃഷ്ടി ദുബായിലാണ് ലേലത്തിൽ വിറ്റത്. ബ്രിട്ടീഷ് ആർട്ടിസ്റ്റായ സച്ച ജാഫ്രിയാണ് ഈ പെയിംഗിന്റെ സൃഷ്ടാവ് . ‘ദി ജേർണി ഓഫ് ഹ്യൂമാനി’ എന്ന പേരിലാണ് അദ്ദേഹം ഈ കലാസൃഷ്ടി ഒരുക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസിൽ തീർത്തിരിക്കുന്ന പെയിന്റിംഗ് ഗിന്നസ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്. ഇതുവരെ ലേലം ചെയ്ത ഏറ്റവും ചെലവേറിയ കലാസൃഷ്ടികളിൽ ഒന്നാണിത്.

Read Also: ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻ അടിയന്തര നടപടി; ആരാധനാലയങ്ങൾക്ക് വേണ്ടി എൻഡിഎ നൽകുന്ന ഉറപ്പുകൾ

ഫ്രഞ്ച് പൗരനായ ആൻഡ്രെ അബ്ദോൺ ആണ് റെക്കോർഡ് വിലയിൽ പെയിന്റിംഗ് വാങ്ങിയത്. കോവിഡ് പ്രതിസന്ധിക്കിടെ ഏഴു മാസത്തിലേറെ സമയമെടുത്താണ് സച്ച ജാഫ്രി പെയിന്റിംഗ് വരച്ചു തീർത്തത്.

17,000 ചതുരശ്രയടി വിസ്തീർണമുള്ള ചിത്രത്തിനു നാല് ചെറിയ ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകളുടെ വലുപ്പമുണ്ട്. കോവിഡ് മൂലം ജീവിതം വഴിമുട്ടിയ കുട്ടികൾക്കായി പണം സ്വരൂപിക്കുന്നതിനായാണ് സച്ച ജാഫ്രി ഈ പെയിന്റിംഗ് ചെയ്തത്. 70 ഫ്രെയിമുകളായി വിഭജിച്ചു ചിത്രം പ്രത്യേകമായി വിൽക്കാനായിരുന്നു ജാഫ്രിയുടെ പദ്ധതി. എന്നാൽ ജാഫ്രി ഉദ്ദേശിച്ചതിലുമധികം പണം നൽകി ആൻഡ്രെ അബ്ദോൺ പെയിന്റിംഗ് സ്വന്തമാക്കുകയായിരുന്നു.

Read Also: ഇഡിക്കെതിരെ കേസുമായി ക്രൈംബ്രാഞ്ച്; ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി

Related Articles

Post Your Comments


Back to top button