24 March Wednesday

സോളാർ തട്ടിപ്പ്‌: വിധി വീണ്ടും മാറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 24, 2021


കോഴിക്കോട്‌
സോളാർ തട്ടിപ്പുകേസ്‌ വിധിപറയുന്നത് വീണ്ടും മാറ്റി. പ്രതികൾ ഹാജരാവാത്തതിനെ തുടർന്നാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി(3) വിധി പറയുന്നത്‌ ഏപ്രിൽ 16ലേക്ക്‌ മാറ്റിയത്. രണ്ടാം പ്രതി സരിത നായരുടെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കസബ സിഐക്ക് നിർദേശം നൽകി. വിധി ദിവസം  ഹാജരാകാത്തതിനെ തുടർന്നാണിത്‌.

ഒന്നാം പ്രതി ബിജു രാധാകൃഷ്‌ണൻ കേസിൽ നേരത്തേ ജാമ്യമെടുത്തിരുന്നു. മൂന്നാം പ്രതി മണിമോനെതിരെ നേരത്തേ വാറന്റ്‌ നിലവിലുണ്ട്. നടക്കാവ്‌ സെന്റ്‌ വിൻസെന്റ്‌ കോളനി ‘ഫജർ’ ഹൗസിലെ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ നൽകാമെന്നു പറഞ്ഞ്‌ 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്‌ കേസ്‌. അബ്ദുൽ മജീദാണ്‌ പരാതിക്കാരൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top