KeralaLatest NewsNewsIndia

രാഹുല്‍ ഗാന്ധി പിക്കിനിക്കിന് വേണ്ടിയാണ് കേരളത്തില്‍ എത്തുന്നതെന്ന് അമിത് ഷാ

കൊല്ലം : രാഹുല്‍ ഗാന്ധി പിക്കിനിക്കിന് വേണ്ടിയാണ് കേരളത്തില്‍ എത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഹുല്‍ എതിരാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ ഒറ്റക്കെട്ടാണെന്നും അമിത് ഷാ പറഞ്ഞു.

Read Also :  എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എസ്എഫ്ഐ നേതാവ് പിടിയിൽ

ഇത്തവണ കേരളത്തില്‍ ഇടതു വലതു മുന്നണികളെ ജനം മാറ്റി നിറുത്തും. എല്‍ ഡി എഫും യു ഡി എഫും അഴിമതിക്കാരാണ്. യുഡിഎഫ് സോളാര്‍ അഴിമതി നടത്തി, എല്‍ ഡി എഫ് സ്വര്‍ണക്കടത്ത് അഴിമതിയും എന്നും അദ്ദേഹം പറഞ്ഞു.

മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിനും നേതാക്കള്‍ക്കും മതിഭ്രമം പിടിച്ചിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു . കേരളത്തില്‍ ലീഗ്, ബംഗാളില്‍ മമത, മഹാരാഷ്ട്രയില്‍ ശിവസേന ഇങ്ങനെയാണ് കോണ്‍ഗ്രസിന്റെ മതേതരത്വം. എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും തകര്‍ക്കുന്നവെന്നും അമിത് ഷാ പറഞ്ഞു. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Related Articles

Post Your Comments


Back to top button