Latest NewsNewsFootballSports

പുതിയ കരാർ; 2025 വരെ ബിപിൻ സിങ് മുംബൈ സിറ്റിയിൽ തുടരും

ഐഎസ്എല്ലിൽ മുംബൈ സിറ്റിയുടെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച യുവതാരം ബിപിൻ സിങ് പുതിയ കരാറിൽ ഒപ്പുവെച്ചു. 2025 വരെ ബിപിൻ സിങ് മുംബൈ സിറ്റിയിൽ തുടരും. ഒരു കോടിയ്ക്ക് മുകളിൽ വേതനം വരുന്ന കരാറിലാണ് താരം ഒപ്പുവെച്ചത് എന്നാണ് റിപ്പോർട്ടുകൾ. വിപിൻ സിങ് ഇത്തവണ മുംബൈ സിറ്റിക്കായി മികച്ച പ്രകടനമാണ് ഐ എസ് എല്ലില്‍ കാഴ്ചവെച്ചത്.

ഐഎസ്എല്ലിൽ ഈ സീസണിൽ ഹാട്രിക് നേടിയ ഏകതാരവും വിപിൻ തന്നെ ആയിരുന്നു. എടികെ മോഹൻ ബഗാന്റെ വലിയ ഓഫർ നിരസിച്ചാണ് മുംബൈ സിറ്റിയിൽ തുടരാൻ തീരുമാനിച്ചത്. രണ്ട് വർഷം മുൻപാണ് വിപിൻ സിംഗ് കൊൽക്കത്തയിൽ നിന്ന് മുംബൈ സിറ്റിയിലെത്തിയത്. മുമ്പ് നോർത്ത് ഈസ്റ്റ് ക്ലബായ ഷിലോങ്ങ് ലജോങ്ങിന് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് മണിപ്പൂർ സ്വദേശിയായ വിപിൻ സിംഗ്. 26കാരനായ വിപിൻ സിംഗ് ഈ സീസണിൽ 6 ഗോളുകളും 4 അസിസ്റ്റും സംഭാവന ചെയ്തിരുന്നു.

Related Articles

Post Your Comments


Back to top button