വിതുര: പാസില്ലാതെ തീര്‍ത്ഥാടനകേന്ദ്രമായ അഗസ്ത്യാര്‍കൂടത്തിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച ഇരുപത് പേരെ പേപ്പാറ ഫോറസ്റ്റ് റെഞ്ചിലെ വനപാലകസംഘം പിടികൂടി. പേപ്പാറ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സി.കെ. സുധീര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹമ്മദ് റാഫി, എ. മുരളി, ബീറ്റ് ഫോറസ്റ്റ് ഓവര്‍സിര്‍മാരായ സി.ആര്‍. ശ്രീകുമാര്‍, എസ്. അഖില്‍, ഫോറസ്റ്റ് വാച്ചര്‍മാരായ എ. വിന്‍സെന്റ്, എസ്. അജയന്‍, ഡി. ഷാജികുമാര്‍, വി. മാത്തന്‍കാണി എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
പത്ത്പേര്‍ വീതമുള്ള രണ്ട് സംഘമായാണ് എത്തിയത്. അഗസ്ത്യാര്‍കൂടത്തിലേക്ക് പാസില്ലാതെ സന്ദര്‍ശനം നടത്തുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് സംഘത്തെ പിടികൂടിയത്.
കാട്ടാക്കട പരുത്തിപ്പള്ളി കൊച്ചുമുക്കോട് രാഹുല്‍ ഭവനില്‍ ടി. സതികുമാര്‍ (46), ആര്യനാട് തിരമാന്‍കുഴി പ്രദീപ് ഭവനില്‍ പ്രദീപ് (39),കാട്ടാക്കട ചിറക്കോണം തടത്തരികത്ത് വീട്ടില്‍ സി. സുജിത് (42), കാട്ടാക്കട എരുമക്കുഴി രാം നിവാസില്‍ കെ. ജയചന്ദ്രന്‍ (48), കുറ്റിച്ചല്‍ കുര്യാത്തി ശ്രീജു ഭവനില്‍ എസ്. ശ്രീജിത് (31), കാട്ടാക്കട എരുമക്കുഴി കെ.പി ഭവനില്‍ ബി. രാജേഷ് (36), കുറ്റിച്ഛല്‍ കിഭൂതത്താന്‍പാറ റിനു ഭവനില്‍ എസ്. റിനു (36), കുറ്റിച്ചല്‍ ചെറുകോണത്ത് റോഡരികത്ത് വീട്ടില്‍ എ. അജ്നു (36),ആര്യനാട് തിരമാന്‍കുഴി പ്രദീപ് ഭവനില്‍ എസ്. പ്രദീപ് (31) കാട്ടാക്കട വീരണകാവ് പന്നിയോട് ആനന്ദ് ഭവനില്‍ എസ്. ആനന്ദ് (34), കാട്ടാക്കട കോട്ടൂര്‍ ശരത് ഭവനില്‍ ആര്‍. ശരത് രാജ്(32), കോട്ടൂര്‍ കടമാങ്കുന്ന് തടത്തരികത്ത് വീട്ടില്‍ എസ്.സുജിത് (30),എന്നിവർക്കെതിരെ കേസെടുത്തു.
കൂടാതെ കോട്ടൂര്‍ സുനില്‍ നിവാസില്‍ എസ്.ഷിബ (38), കോട്ടൂര്‍ കൊച്ചുകോണത്ത് എസ്.എന്‍.മന്ദിരത്തില്‍ എസ്.ശ്രീജിത് (34),കോട്ടൂര്‍ വലിയവിള അരുണ്‍ ഭവനില്‍ എസ്.അരുണ്‍ (29), കോട്ടൂര്‍ കടമാങ്കുന്ന് നിഷാ ഭവനില്‍ എസ്.അരുണ്‍ (32) കോട്ടൂര്‍ വലിയവിള കൈലാസ് ഭവനില്‍ എസ്.സന്തോഷ് (35), കോട്ടൂര്‍ കൊച്ചുകോണത്ത് വീട്ടില്‍ വി.സെബാസ്റ്റിന്‍ (60),കോട്ടൂര്‍ പറക്കോണത്ത് വീട്ടില്‍ ബി.മധു (52),കോട്ടൂര്‍ പറക്കോണത്ത് വീട്ടില്‍ സി.കരുണാകരന്‍ (64) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
Post Your Comments