KeralaLatest NewsNews

‘എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ കൂടുതൽ നാശം വിതക്കും’; എ.കെ ആന്റണി

ന്യൂഡൽഹി : എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ നാശം വിതക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂര്‍ത്ത്, സര്‍വത്ര അഴിമതി എന്നിവയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി പിണറായി സർക്കാരിന്റെ മുഖമുദ്രയെന്നും എ.കെ ആൻറണി പറഞ്ഞു.

Read Also :  ആഗോള ആയുധ നിർമ്മാണരംഗത്ത് വിനാശകരമായ കൂട്ടായ്മ സൃഷ്ടിക്കാനൊരുങ്ങി വടക്കൻ കൊറിയയും ചൈനയും; അതീവ ജാഗ്രതയോടെ ലോകരാജ്യങ്ങൾ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവരുടെ ശൈലിയിലും ഭാഷയിലും മാറ്റം കാണുന്നു. ഒരു നിമിഷം എല്ലാവരും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പിണറായി ഭരണത്തെക്കുറിച്ച് ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു. ശബരിമല വിഷയത്തിൽ പിണറായി പിടിവാശി കാണിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന് ആന്‍റണി ചോദിച്ചു. യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പകർപ്പ് കിട്ടുന്നതിന് മുമ്പ് തന്നെ യുവതികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞതാണ് എന്നും ആന്‍റണി വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button