KeralaLatest NewsNewsIndia

പറയാനുള്ളത് വെറും ഒന്നര മിനിറ്റുകൊണ്ട് പറഞ്ഞു; ‘മോദി മാജിക്ക്’ ഇനി കേരളത്തിലും, റിയൽ മാജിക്ക്- വീഡിയോ വൈറൽ

കോൺഗ്രസും സി പി എമ്മും ബിജെപിയാകുന്നത് ഇങ്ങനെ?

തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. എങ്ങും പല തരത്തിലും സൈസിലുമുള്ള ഫ്ളക്സ് ബോർഡുകൾ. കാറ്റത്ത് പാറിക്കളിക്കുന്ന കൊടികൾ. വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥികൾ. ഇവരിൽ ചിലർ വ്യത്യസ്തരാകുന്നുണ്ട്. സ്ഥാനാർത്ഥിത്വത്തിലും വോട്ട് തേടലിലുമെല്ലാം കുറച്ച് ക്രിയേറ്റിവിറ്റി ഒക്കെ ആകാം എന്ന് ചിന്തിക്കുന്നവരുമുണ്ട്. അക്കൂട്ടത്തിൽ വോട്ടർമാരെ പോലും അമ്പരപ്പിച്ച് ‘മോദി മാജികു’മായി ബിജെപി പ്രവർത്തകർ. ഇന്ത്യയിൽ സംഭവിച്ച ‘മോദി മാജിക്’ ഉടൻ തന്നെ കേരളത്തിലും വരുമെന്ന് പ്രചാരണത്തിനിറങ്ങിയ ബിജെപി പ്രവർത്തകർ വോട്ടർമാരോട് പറയുന്നതിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

Also Read:എൻഎസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിൽ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സുകുമാരൻ നായർ

സംഭവം കേരളത്തിലാണ്. മാജിക്കിലൂടെ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയും കേരളത്തിൻ്റെ വരുംകാല അവസ്ഥയുമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഒരു ചുവന്ന തുണിയാണ് മാജിക്കിനായി ഇവർ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു. ചുവന്ന തുണി ഒരു ചെറിയ കൊട്ട പോലെയാക്കി അതിനകത്ത് നിന്നും മൂന്ന് നിറത്തിലുള്ള ചെറിയ പതാക എടുക്കുന്നു. ഇതോടെ, ചുവന്ന തുണിക്കൊട്ട കാലിയായി. എന്നാൽ, പുറത്തെടുത്ത മൂന്ന് നിറത്തിലുള്ള കൊടികൾ യഥാക്രമം, കോൺഗ്രസ്, സി പി എം, ബിജെപി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ശേഷം ഇവ ഓരോന്നായി കൊട്ടയിലേക്ക് തിരിച്ചിടുന്നു. കാണികളിൽ ഒരാളെ വിളിച്ച് കൊട്ടയിൽ നിന്നും ഒരെണ്ണം എടുക്കാൻ പ്രവർത്തകർ ആവശ്യപ്പെടുന്നു. എന്നാൽ, അവിടെയാണ് ട്വിസ്റ്റ്. പെൺകുട്ടി എടുക്കുന്നത് ബിജെപിയുടെ പൂർണമായ ഒരു പതാകയാണ്. ബിജെപി പ്രവർത്തകൻ്റെ വാക്കുകളിങ്ങനെ:

Also Read:‘എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ കൂടുതൽ നാശം വിതക്കും’; എ.കെ ആന്റണി

‘അറുപത് കൊല്ലം കോൺഗ്രസ് ഭരിച്ചതാണ്. അതിൻ്റെ ചിഹ്നമാണിത്. ത്രിവർണ പതാക. 60 വർഷം നാട് ഭരിച്ചു. ഇത് അതിനകത്തേക്കിടുന്നു. കോൺഗ്രസ് ഭരിച്ചിട്ട് എന്തുണ്ടാക്കിയെന്ന് ചോദിച്ചാൽ, നമ്മുടെ നാട്ടിലെ നികുതി പൈസ സ്വീസ് ബാങ്കിൽ കുന്നുകൂടി. രണ്ടാമത്തേത് സി പി എം ഭരണ പാർട്ടിയാണ്. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഒക്കെ ഉണ്ടായിരുന്ന പാർട്ടിയായിരുന്നു. അവിടെ കുട്ടിച്ചോറാക്കി, ഇപ്പോൽ അവിടെ ബിജെപിയാണ്. ഇനി കേരളത്തിൽ മാത്രമേ ഉള്ളു. അവിടെയും ഇപ്പോൾ കുട്ടിച്ചോറാക്കിക്കൊണ്ടിരിക്കുകയാണ്. മൂന്നാമത്തെ പാർട്ടി ബിജെപി. ഇന്ത്യൻ മഹാരാജ്യത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന ബിജെപി. മൂന്നും കൊട്ടയിലേക്കിട്ട് ആരെ വേണം എന്ന് തിരഞ്ഞെടുക്കുകയാണ്.’

പ്രവർത്തകൻ്റെ ആവശ്യപ്രകാരം കാണികളിൽ ഒരു പെൺകുട്ടി കൊട്ടയിൽ നിന്നും ഒരെണ്ണം മാത്രം എടുക്കുന്നു. എന്നാൽ, യഥാർത്ഥ മാജിക് അവിടെയാണുള്ളത്. കുട്ടിയുടെ കൈയ്യിൽ കിട്ടുന്നത് വലിയ ബിജെപിയുടെ പതാകയാണ്. തിരഞ്ഞെടുപ്പിനെ ബുദ്ധിപൂർവ്വം ഉപയോഗിക്കണമെന്നാണ് ഇതിലൂടെ ഇവർ വ്യക്തമാക്കുന്നത്. വീഡിയോ കാണാം:

Related Articles

Post Your Comments


Back to top button